.................
ഹിമകണങ്ങളുതിര്‍ന്നിതാ മൃദു-
മുകുളമെങ്ങുമുണര്‍ന്നിതാ
മുഖമുയര്‍ത്തി ദിവാകരന്‍ ദിന-
സമയ യാത്ര തുടങ്ങവേ
മുദിത ഭാവമൊടേ മൊഴിഞ്ഞിതു
ഭവതി കാവ്യ മനോഹരീ
ഉണരു മണ്ണു മറന്ന നിന്‍മൊഴി-
യൊഴുകിടാന്‍ വരികോമലേ!
ചകിത ഭാവമിതെന്തിനു്? ദ്യുതി
തികയുകില്ല ചിരം ചിലേ
ചപല ചിന്തകള്‍, പുതിയ ഭാഷകള്‍
പ്രസവനോവു പെറാത്തവ
പുലരുവാനെളുതല്ല വീണവ
വെറുതെ മണ്ണില്‍ മുളച്ചിടാ-
തമരുവാന്‍ ഗതി! ‘വീണപൂവുകള്‍ ‘
അടരുകില്ലതു നിശ്ചയം !
ഉപവി മണ്ണില്‍ വിതയ്ക്കണം, വിത
കപട ഭാവമൊടുക്കണം
കരളു തട്ടിയുണര്‍ത്തണം കവി
കവിത ചുണ്ടിലുയിര്‍ത്തണം
കുളിരു കോരി നിറച്ചു, കണ്ണുകള്‍
നിറയുമുണ്മ പൊലിയ്ക്കണം
ഹൃദയ തന്ത്രികള്‍ മുട്ടി ജീവിത
കദനമാകെയൊടുക്കണം .
കുറുമൊഴി,ക്കുഴല്‍ പാട്ടു താളമൊ-
ടമൃതു പെയ്തു നിറക്കു നീ
ചടുല വൃത്ത വിശേഷ മാധുരി
അധരമാകെയുണര്‍ത്തുക
പദനിബദ്ധ പദം പതിച്ചതി-
നുയിരുമൂതി നിറയ്ക്കുകില്‍
കവിത കങ്കണ, നൂപുര, ധ്വനി
ചിതറി നിന്നു ചിരിയ്ക്കുമേ !
Friday, June 4, 2010
Subscribe to:
Post Comments (Atom)



1 comments:
ഉപവി മണ്ണില്‍ വിതയ്ക്കണം, വിത
കപട ഭാവമൊടുക്കണം
കരളു തട്ടിയുണര്‍ത്തണം കവി
കവിത ചുണ്ടിലുയിര്‍ത്തണം
കുളിരു കോരി നിറച്ചു, കണ്ണുകള്‍
നിറയുമുണ്മ പൊലിയ്ക്കണം
ഹൃദയ തന്ത്രികള്‍ മുട്ടി ജീവിത
കദനമാകെയൊടുക്കണം .
മുഴുവനും പറഞ്ഞുവല്ലോ!
Post a Comment