Monday, June 20, 2011

സൌമ്യയെ വീണ്ടും കൊല്ലുന്നോ ?

---------------------------------------

കേവലം ഒരുട്രയിന്‍ തെണ്ടിക്കുവേണ്ടി അഞ്ചുവക്കീലന്മാര്‍ .....
പുറകില്‍ ആരെക്കെയോ ഉണ്ട് എന്നു വ്യക്തം. പക്ഷെ എനിക്കുറപ്പുണ്ട് .....

രക്ഷപ്പെടില്ലിവരാരുമീ വാഴ്വിന്റെ
ശിക്ഷയേല്‍ക്കാതെ മടങ്ങുകില്ല.

നീതി പീഠങ്ങള്‍ക്കു മേലും പറക്കുന്ന
ആനറാഞ്ചിപ്പക്ഷിയുണ്ടു പോലും.
അവനെ റാഞ്ചിപ്പക്ഷിയതിനുമേലും പറ-
ന്നവനിയില്‍ തിന്മയൊടുക്കുമത്രെ!

രക്ഷപ്പെടില്ലിവരാരുമീ വാഴ്വിന്റെ
ശിക്ഷയേല്‍ക്കാതെ മടങ്ങുകില്ല.

അമ്മ കാലത്തിന്റെ കാവലാളവളുടെ
കണ്ണു നീര്‍ ഭൂമി തുളയ്ക്കുമത്രെ
കത്തുമാ വേവിന്‍ കനല്‍നീറ്റിലഗ്നിയായ്,
മെത്തിന വന്‍ പ്രളയം വിതച്ചും
ദുഷ്ടരെയൊക്കെയൊതുക്കുവാന്‍ ദേവി തന്‍-
ദംഷ്ട്രകള്‍ നീട്ടിയെതിര്‍ക്കുമത്രെ.

രക്ഷപ്പെടില്ലിവരാരുമീ വാഴ്വിന്റെ
ശിക്ഷയേല്‍ക്കാതെ മടങ്ങുകില്ല.

0 comments: