കറ
പല്ലിലേറെക്കറയുണ്ടു സാറേ
കാണുവോര്‍ക്കിതു ബോറാണു കെട്ടോ,
പല്ലുവൈദ്യനെക്കാണിച്ചു വേഗം
തെല്ലു ശോഭവരുത്തുവാന്‍ നോക്കൂ
നേരുതന്നെ മൊഴിഞ്ഞ മാങ്കണ്ണി--
ക്കോമളാംഗിക്കു തെറ്റില്ല പക്ഷെ,
പല്ലില്‍മാത്രമല്ലുള്ളിലും മങ്ങി--
ക്ലാവുതീര്‍ത്തതും കണ്ടുവോ നിങ്ങള്‍?
ആരതൊക്കെ കഴുകിടാന്‍ പോരും
വേറൊരാള്‍ക്കതിന്നാവുമോ? ഞാനോ
നേരുകറ്റകള്‍ കത്തിച്ചിരുട്ടിന്‍
ചേരകറ്റട്ടെയെന്റെ ചിത്തത്തില്‍!
നന്ദി ചൊല്ലുന്നു,
നന്ദി ചൊല്ലുന്നു നല്ല വാക്കാലേ
തന്ന നേരിനെ ഞാനൊരുക്കട്ടെ
വര്‍ണ്ണ നൂലുകള്‍ കോര്‍ത്തും, തിളങ്ങുന്ന
പൊന്‍ മഷിക്കൂട്ടു തുള്ളികള്‍ ചേര്‍ത്തും
പിന്നെ നാരായ മൂര്‍ച്ചയാല്‍ നേരിന്‍
ഉള്ളളുളുക്കുകള്‍ കുത്തിപ്പിളര്‍ന്നും;
കോറിയിട്ടു നിനക്കായ് സുഹൃത്തേ...!
പല്ലിലേറെക്കറയുണ്ടു സാറേ
കാണുവോര്‍ക്കിതു ബോറാണു കെട്ടോ,
പല്ലുവൈദ്യനെക്കാണിച്ചു വേഗം
തെല്ലു ശോഭവരുത്തുവാന്‍ നോക്കൂ
നേരുതന്നെ മൊഴിഞ്ഞ മാങ്കണ്ണി--
ക്കോമളാംഗിക്കു തെറ്റില്ല പക്ഷെ,
പല്ലില്‍മാത്രമല്ലുള്ളിലും മങ്ങി--
ക്ലാവുതീര്‍ത്തതും കണ്ടുവോ നിങ്ങള്‍?
ആരതൊക്കെ കഴുകിടാന്‍ പോരും
വേറൊരാള്‍ക്കതിന്നാവുമോ? ഞാനോ
നേരുകറ്റകള്‍ കത്തിച്ചിരുട്ടിന്‍
ചേരകറ്റട്ടെയെന്റെ ചിത്തത്തില്‍!
നന്ദി ചൊല്ലുന്നു,
നന്ദി ചൊല്ലുന്നു നല്ല വാക്കാലേ
തന്ന നേരിനെ ഞാനൊരുക്കട്ടെ
വര്‍ണ്ണ നൂലുകള്‍ കോര്‍ത്തും, തിളങ്ങുന്ന
പൊന്‍ മഷിക്കൂട്ടു തുള്ളികള്‍ ചേര്‍ത്തും
പിന്നെ നാരായ മൂര്‍ച്ചയാല്‍ നേരിന്‍
ഉള്ളളുളുക്കുകള്‍ കുത്തിപ്പിളര്‍ന്നും;
കോറിയിട്ടു നിനക്കായ് സുഹൃത്തേ...!



7 comments:
നേരുകറ്റകൾ കത്തിച്ചിരുട്ടിൻ
ചേറകറ്റട്ടെയെന്റെ ചിത്തത്തിൽ.
പതിവു പോലെ നല്ല വരികൾ.
നല്ല വരികൾ.
ഇഷ്ടമായി..
നന്ദി സുഹൃത്തുക്കളെ ,
വായിച്ചു പോകുന്നതിനു്....
അഭിപ്രായക്കുറിപ്പുകള്‍ക്ക്....
ഞാന്‍ ആദ്യമായാണ് താങ്കളുടെ കവിത വായിക്കുന്നത്. അത്യന്ദാധുനിക കവിതകള്‍ എഴുതുന്ന ഈ കാലത്ത് പ്രാസം, അലങ്കാരം, വൃത്തം, ഉപമ എല്ലാം ഉള്‍കൊള്ളിച്ചു കൊണ്ടുള്ള കവിതകള്‍ കാണാന്‍ ഞാന്‍ പരതുകയായിരുന്നു. ചുരുക്കമായി മാത്രം താങ്കളെ പോലുള്ളവരെ കാണാനുള്ളൂ.
ഭാവുകങ്ങള്‍
ഞാനും തെരയുകയായിരുന്നു പഴയ കവിതയെ...
എങ്ങും കാണാത്തതുകൊണ്ടാ ഇങ്ങനെയൊക്കെ എഴുതി സ്വയം തൃപ്തിപ്പടാമെന്നുവച്ചത് !
അതുവിജയിച്ചു കാണുന്നതില്‍ ചാരിതാര്‍ത്ഥ്യവുമുണ്ട്.
താളബദ്ധമായ കവിതകളുടെ രണ്ടാമത്തെ പുസ്തകം
( ആദ്യപുസ്തകം വൈജയന്തി കഴിഞ്ഞ വര്‍ഷം പ്രകാശിപ്പിച്ചു)അച്ചടിച്ചു കഴിഞ്ഞു . താമസിയാതെ പ്രകാശനം ചെയ്യുന്നു.. “രാമായണക്കാഴ്ച്ചകള്‍”
your lines provides positive energy.I ruminate...
Your lines provide positive energy.Iam reading .
Post a Comment