പനി
വിട്ടുമാറാത്തീപ്പനിച്ചുടടങ്ങുകില്‍
ഇത്തിരിനേരം കിടന്നുറങ്ങാമിനി
വേവുന്ന കണ്ണടച്ചൊന്നുറങ്ങീടുവാ-
നാവില്ല, മുന്നില്‍ നിഴല്‍ക്കൂത്തു നാടകം
കേള്‍ക്കാത്ത ശബ്ദങ്ങളൂളിയിട്ടെത്തിയോ ?
വാക്കുകള്‍, നോക്കുകള്‍ ഓടിയൊളിച്ചുവോ?
മുന്നേ നടന്നു കടന്നു പോയൊട്ടുപേര്‍
വന്നു നില്‍ക്കുന്നുവോ, മാടിവിളിച്ചുവോ?
ഞെട്ടിത്തെറിച്ചു ഞാന്‍ കണ്മിഴിച്ചീടവേ
ഇറ്റുവെട്ടം കാണ്മു, രണ്ടു നീര്‍ മുത്തുകള്‍
"ചുട്ടു പഴുക്കുന്നവല്ലൊയെന്റീശ്വര... "
കാത്തിരിപ്പാണവള്‍ കാമിനി നിശ്ചലം!
ചുട്ടുപൊള്ളുമ്പൊഴെന്‍ ചിന്തകള്‍ ശൂന്യമായ്
വൃത്തിയായൊന്നും വരച്ചിട്ടുമില്ല ഞാന്‍.
എങ്കിലും നല്‍കുന്നു സ്വീകരിച്ചീടുക
സങ്കടം തോന്നേണ്ട,മാറുന്നുവെന്‍ പനി
വിട്ടുമാറാത്തീപ്പനിച്ചുടടങ്ങുകില്‍
ഇത്തിരിനേരം കിടന്നുറങ്ങാമിനി
വേവുന്ന കണ്ണടച്ചൊന്നുറങ്ങീടുവാ-
നാവില്ല, മുന്നില്‍ നിഴല്‍ക്കൂത്തു നാടകം
കേള്‍ക്കാത്ത ശബ്ദങ്ങളൂളിയിട്ടെത്തിയോ ?
വാക്കുകള്‍, നോക്കുകള്‍ ഓടിയൊളിച്ചുവോ?
മുന്നേ നടന്നു കടന്നു പോയൊട്ടുപേര്‍
വന്നു നില്‍ക്കുന്നുവോ, മാടിവിളിച്ചുവോ?
ഞെട്ടിത്തെറിച്ചു ഞാന്‍ കണ്മിഴിച്ചീടവേ
ഇറ്റുവെട്ടം കാണ്മു, രണ്ടു നീര്‍ മുത്തുകള്‍
"ചുട്ടു പഴുക്കുന്നവല്ലൊയെന്റീശ്വര... "
കാത്തിരിപ്പാണവള്‍ കാമിനി നിശ്ചലം!
ചുട്ടുപൊള്ളുമ്പൊഴെന്‍ ചിന്തകള്‍ ശൂന്യമായ്
വൃത്തിയായൊന്നും വരച്ചിട്ടുമില്ല ഞാന്‍.
എങ്കിലും നല്‍കുന്നു സ്വീകരിച്ചീടുക
സങ്കടം തോന്നേണ്ട,മാറുന്നുവെന്‍ പനി


2 comments:
nalla kavitha.
paniye anubhavippichu.
puthu vathsaraasamsakal.
പനിയുടെ ചൂടിലുമിളനീർക്കുഴമ്പായി
പകരുന്നു കണ്ണിനും കാതിനുമിമ്പമായി.
പിടയുന്ന മനസ്സുമായി നേർപാതി
പകരുന്ന മൃദുമന്ദഹാസഭ ഹേതുവാകാം
Post a Comment