വൈകിയ ഒരു പുതുവല്‍സര ആശംസ
അയ്യോ ഞാന്‍ വൈകിയെന്നോ? പറയുകയെവിടെന്‍
അയ്യോ ഞാന്‍ വൈകിയെന്നോ? പറയുകയെവിടെന്‍
തൂലികത്തൂവലയ്യോ?
പയ്യാരം പെയ്തിടാതേ, തിരയുകമനമേ
പയ്യാരം പെയ്തിടാതേ, തിരയുകമനമേ
വര്‍ണ്ണനൂലിട്ടപട്ടം?
വയ്ക്കാം ഞാന്‍ വാക്കൊരുക്കാം, കുനുകുനുയരികില്‍
വയ്ക്കാം ഞാന്‍ വാക്കൊരുക്കാം, കുനുകുനുയരികില്‍
തൊങ്ങലായ് നൂലുകെട്ടാം,
വായ്ത്താരാല്‍ മെല്ലെമെല്ലെ,പ്പുതുദിനമണയേ
വായ്ത്താരാല്‍ മെല്ലെമെല്ലെ,പ്പുതുദിനമണയേ
വാനിലേക്കിട്ടു നോക്കാം!
കണ്ടില്ലേ ചിത്രലോകം? നിയതിയെഴുതിടും
നിത്യദുഃഖങ്ങള്‍, ചുറ്റും
കത്തിക്കാളുന്നൊരാര്‍ത്തിപ്പുഴയിലൊഴുകിടും
ചത്തവര്‍ഷം, വിചിത്രം!
കണ്ടില്ലേ കെട്ടുപോവും കരുണ?ഫണമുയര്‍-
ത്തുന്ന കാമപ്പെരുക്കം?
പണ്ടാരം പോയൊടുങ്ങിപ്പുതിയതു വരവായ് !
കാട്ടിടാമിറ്റുവെട്ടം.
കണ്ടില്ലേ ചിത്രലോകം? നിയതിയെഴുതിടും
നിത്യദുഃഖങ്ങള്‍, ചുറ്റും
കത്തിക്കാളുന്നൊരാര്‍ത്തിപ്പുഴയിലൊഴുകിടും
ചത്തവര്‍ഷം, വിചിത്രം!
കണ്ടില്ലേ കെട്ടുപോവും കരുണ?ഫണമുയര്‍-
ത്തുന്ന കാമപ്പെരുക്കം?
പണ്ടാരം പോയൊടുങ്ങിപ്പുതിയതു വരവായ് !
കാട്ടിടാമിറ്റുവെട്ടം.
പുതുവര്‍ഷ ആശംസകള്‍ സുഹൃത്തുക്കളേ...


3 comments:
പുതുവത്സരാശംസകൾ
ഫണമുയര്‍-ത്തുന്ന രോഷത്തിനു,
അണയാത്ത കരുണക്ക്,
സര്‍വോപരി,
തുറന്നു വച്ച കണ്ണുകളിലെ കത്തുന്ന കവിതയ്ക്ക്
സലാം...സുഹൃത്തെ
നന്നായെഴുതി..
Post a Comment