അംഗുലപ്പുഴു
(അവലംബം: ശ്രീനാരായണഗുരു ഹിന്ദുവോ? - ശ്രീ എം കെ പവിത്രന്‍)
കൂരിരുള്‍പ്പരപ്പിലെ-
ക്കൊള്ളിമീന്‍ പോലെ പാരി-
ലാരെയും ഭ്രമിപ്പിക്കും
വെള്ളിനൂല്‍ത്തിളക്കമായ്
പാറിടും പക്ഷിക്കുണ്ടു
വിസ്മയിപ്പിക്കും ശോഭ-
യേറിടും ചിറകുകള്‍,
പാടുവാന്‍ ലയം, സ്വരം.
കണ്ണിലായ്ക്കാരുണ്യത്തിന്‍
വെണ്‍പ്രഭാഞ്ചിതം രശ്മി-
യെങ്ങുമേ സ്ഫുരിപ്പിക്കു-
മാര്‍ദ്രമാം കടാക്ഷവും.
വന്നുപോം ദേശാടന-
പ്പക്ഷികള്‍ യഥാകാല,-
മൊന്നതില്‍ ചിരംജ്ജിവി-
യീവിധം വിരാജിപ്പോന്‍.
മണ്ണിലെപ്പുഴുക്കളില്‍
മുമ്പനാ,യൊരംഗുലം
പോന്നവന്‍, സ്വയം മൊഴി"ഞ്ഞം-
ഗുലപ്പുഴു; ഞാനോ
ആരെയും അളക്കുവാന്‍
നീളമുള്ളവന്‍, നിന്നെ
നേരെ ഞാനളന്നിടാം
എത്ര നിന്‍ വലിപ്പമോ?"
പക്ഷിയെപ്പലേവിധ,മം-
ഗുലാകാരന്‍ ചുറ്റി-
ത്തീഷ്ണമായളന്നു തന്‍
ഭാഷ്യവും ചമച്ചിട്ടു;
ഒക്കെ ഞാനളന്നതിന്‍
പക്ഷവും നിരൂപിച്ചു
തിട്ടമായ്, ശരിക്കവന്‍
അംഗുലീപരിമിതന്‍ !
ശുഭ്രമാ,യകക്കാമ്പിന്‍
സൗന്ദര്യം സ്വരൂപിച്ചി-
ട്ടപ്രമേയമാം കണ്ണി-
ലൊക്കെയും നിറച്ചു, തന്‍
സ്വച്ഛസുന്ദരം സ്വരം
കൊക്കിലേക്കാവാഹിച്ചു
വാച്ച കൗതുകാല്‍ ഖഗം
ഗാനമൊന്നുതിര്‍ത്തു; "ഹേ!
അംഗുലപ്പുഴൂ, നിന്നാലെ-
ങ്ങനെയളക്കുവാന്‍,
നിന്‍ കണക്കുമായെന്റെ
ഗാനവും സ്വരങ്ങളും?"
(അവലംബം: ശ്രീനാരായണഗുരു ഹിന്ദുവോ? - ശ്രീ എം കെ പവിത്രന്‍)
കൂരിരുള്‍പ്പരപ്പിലെ-
ക്കൊള്ളിമീന്‍ പോലെ പാരി-
ലാരെയും ഭ്രമിപ്പിക്കും
വെള്ളിനൂല്‍ത്തിളക്കമായ്
പാറിടും പക്ഷിക്കുണ്ടു
വിസ്മയിപ്പിക്കും ശോഭ-
യേറിടും ചിറകുകള്‍,
പാടുവാന്‍ ലയം, സ്വരം.
കണ്ണിലായ്ക്കാരുണ്യത്തിന്‍
വെണ്‍പ്രഭാഞ്ചിതം രശ്മി-
യെങ്ങുമേ സ്ഫുരിപ്പിക്കു-
മാര്‍ദ്രമാം കടാക്ഷവും.
വന്നുപോം ദേശാടന-
പ്പക്ഷികള്‍ യഥാകാല,-
മൊന്നതില്‍ ചിരംജ്ജിവി-
യീവിധം വിരാജിപ്പോന്‍.
മണ്ണിലെപ്പുഴുക്കളില്‍
മുമ്പനാ,യൊരംഗുലം
പോന്നവന്‍, സ്വയം മൊഴി"ഞ്ഞം-
ഗുലപ്പുഴു; ഞാനോ
ആരെയും അളക്കുവാന്‍
നീളമുള്ളവന്‍, നിന്നെ
നേരെ ഞാനളന്നിടാം
എത്ര നിന്‍ വലിപ്പമോ?"
പക്ഷിയെപ്പലേവിധ,മം-
ഗുലാകാരന്‍ ചുറ്റി-
ത്തീഷ്ണമായളന്നു തന്‍
ഭാഷ്യവും ചമച്ചിട്ടു;
ഒക്കെ ഞാനളന്നതിന്‍
പക്ഷവും നിരൂപിച്ചു
തിട്ടമായ്, ശരിക്കവന്‍
അംഗുലീപരിമിതന്‍ !
ശുഭ്രമാ,യകക്കാമ്പിന്‍
സൗന്ദര്യം സ്വരൂപിച്ചി-
ട്ടപ്രമേയമാം കണ്ണി-
ലൊക്കെയും നിറച്ചു, തന്‍
സ്വച്ഛസുന്ദരം സ്വരം
കൊക്കിലേക്കാവാഹിച്ചു
വാച്ച കൗതുകാല്‍ ഖഗം
ഗാനമൊന്നുതിര്‍ത്തു; "ഹേ!
അംഗുലപ്പുഴൂ, നിന്നാലെ-
ങ്ങനെയളക്കുവാന്‍,
നിന്‍ കണക്കുമായെന്റെ
ഗാനവും സ്വരങ്ങളും?"



3 comments:
പക്ഷിയെപ്പലേവിധ,മം-
ഗുലാകാരന്‍ ചുറ്റി-
ത്തീഷ്ണമായളന്നു തന്‍
ഭാഷ്യവും ചമച്ചിട്ടു;
സ്വച്ഛസുന്ദരം സ്വരം
കൊക്കിലേക്കാവാഹിച്ചു
വാച്ച കൗതുകാല്‍ ഖഗം
ഗാനമൊന്നുതിര്‍ത്തു;
....
നല്ല ഒരു പദ്യം.
നന്ദി കലാവല്ലഭന്‍,
ശ്രീജാ പ്രശാന്ത്...
Post a Comment