എങ്ങനെയെന്റെ സോദരാ....
എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മഗളാശംസയിന്നു നല്‍കീടുവാന്‍?
തങ്ങിനില്‍ക്കുന്ന നോവാലുഷസ്സിതാ
ഉണ്മയറ്റും, മുനിഞ്ഞും പിറക്കയാം.
പിന്നിലാരോ പിടയ്ക്കുന്ന കേട്ടുവോ?
മണ്ണിലെന്തോ മുറിപ്പാട്, രക്തമോ?
കണ്ണിലമ്പേറ്റു വീഴുന്നിണക്കിളി-
പ്പെണ്ണു കേഴുന്നൊരൊച്ചയോ, തേങ്ങലോ?
കൂരിരുട്ടിന്‍ നടുക്കടല്‍ താണ്ടുവാ-
നാരെ ഞാനിന്നു കൂട്ടിനായ് ക്കൂട്ടുവാന്‍?
വെണ്മയൂഖങ്ങള്‍ മങ്ങും നിഴല്പ്പാടി-
തെങ്ങനെ മായ്ചു നീക്കുവാനീശ്വരാ.
എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മംഗളശംസയിന്നു നല്‍കീടുവാന്‍?
ചങ്കിലെന്തോ തറക്കവേ,യിങ്ങനെ
സങ്കടാശംസയേകാം ക്ഷമിക്കുക!
എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മഗളാശംസയിന്നു നല്‍കീടുവാന്‍?
തങ്ങിനില്‍ക്കുന്ന നോവാലുഷസ്സിതാ
ഉണ്മയറ്റും, മുനിഞ്ഞും പിറക്കയാം.
പിന്നിലാരോ പിടയ്ക്കുന്ന കേട്ടുവോ?
മണ്ണിലെന്തോ മുറിപ്പാട്, രക്തമോ?
കണ്ണിലമ്പേറ്റു വീഴുന്നിണക്കിളി-
പ്പെണ്ണു കേഴുന്നൊരൊച്ചയോ, തേങ്ങലോ?
കൂരിരുട്ടിന്‍ നടുക്കടല്‍ താണ്ടുവാ-
നാരെ ഞാനിന്നു കൂട്ടിനായ് ക്കൂട്ടുവാന്‍?
വെണ്മയൂഖങ്ങള്‍ മങ്ങും നിഴല്പ്പാടി-
തെങ്ങനെ മായ്ചു നീക്കുവാനീശ്വരാ.
എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മംഗളശംസയിന്നു നല്‍കീടുവാന്‍?
ചങ്കിലെന്തോ തറക്കവേ,യിങ്ങനെ
സങ്കടാശംസയേകാം ക്ഷമിക്കുക!