ബാലവേശ്യ
എന്തൊരു ദുര്‍ഗ്ഗന്ധമീ-
വാക്കിനു്; ബസ്വന്തിനു-
സ്വന്തമാം വ്രണങ്ങള്‍ തന്-
നാറ്റമോ വമിപ്പയാള്‍?
ഹന്ത! കാരുണ്യസ്പര്‍ശം
കാത്തിരിപ്പവള്‍, വീണ്ടും
നൊന്തെരിഞ്ഞൊടുങ്ങുവാന്‍
തീര്‍ക്കയോ കെണി? നീതി-
ത്രാസുമായ് ക്കൊടും വേശ്യാ-
വൃത്തിയില്‍ പ്രവേശിച്ചു
കാശു വാങ്ങിയോയിയാള്‍
ഇവ്വിധം പുലമ്പുവാന്‍?
ചുട്ടുപൊള്ളുമീ വാക്കാല്‍,
തീപിടിച്ചിടും കാമ-
ക്കാട്ടു നീതിയോ വിധി-
ച്ചിട്ടിവന്‍ വിലക്ഷണം?
വെട്ടി നീക്കുകീ വാക്കിന്
ശപ്ത ശബ്ദനിര്‍ഘാതം
ചുട്ടുപൊള്ളിച്ചെന്‍ നെഞ്ചിന്
നീറ്റാലായിടും മുന്‍പേ.....
എന്തൊരു ദുര്‍ഗ്ഗന്ധമീ-
വാക്കിനു്; ബസ്വന്തിനു-
സ്വന്തമാം വ്രണങ്ങള്‍ തന്-
നാറ്റമോ വമിപ്പയാള്‍?
ഹന്ത! കാരുണ്യസ്പര്‍ശം
കാത്തിരിപ്പവള്‍, വീണ്ടും
നൊന്തെരിഞ്ഞൊടുങ്ങുവാന്‍
തീര്‍ക്കയോ കെണി? നീതി-
ത്രാസുമായ് ക്കൊടും വേശ്യാ-
വൃത്തിയില്‍ പ്രവേശിച്ചു
കാശു വാങ്ങിയോയിയാള്‍
ഇവ്വിധം പുലമ്പുവാന്‍?
ചുട്ടുപൊള്ളുമീ വാക്കാല്‍,
തീപിടിച്ചിടും കാമ-
ക്കാട്ടു നീതിയോ വിധി-
ച്ചിട്ടിവന്‍ വിലക്ഷണം?
വെട്ടി നീക്കുകീ വാക്കിന്
ശപ്ത ശബ്ദനിര്‍ഘാതം
ചുട്ടുപൊള്ളിച്ചെന്‍ നെഞ്ചിന്
നീറ്റാലായിടും മുന്‍പേ.....
7 comments:
''എന്തൊരു ദുര്‍ഗ്ഗന്ധമീ
വാക്കിനു .... തന് നാറ്റമോ വമിപ്പയാള്‍?''
സത്യമായും സംശയിച്ചു പോകും ഇവ്വിധം ...
ഇത്തരക്കാരുടെ മനോഗതം
ഒളിക്കാമറയിലൂടെയേ പുറത്തു വരൂ !
വെട്ടി നീക്കുകീ വാക്കിന്
ശപ്ത ശബ്ദനിര്‍ഘാതം
ചുട്ടുപൊള്ളിച്ചെന്‍ നെഞ്ചിന്
നീറ്റാലായിടും മുന്‍പേ.....
ശുഭാശംസകള്‍............ ....
പറയാന്‍ പോലും അറപ്പാകുന്നു അവന്റെ പേര്
സ്വന്തമാമനുഭവസ്പർശമാവാക്കിൻ പിന്നി-
ലുണ്ടാവാം നീതിജ്ഞനും കല്ലേറുകൊള്ളാൻ യോഗ്യൻ
സത്യമേതെന്നറിയാതെയാരുമീ
സംഭവത്തിലിടപ്പെട്ടുകൂടാ
സത്യമൊന്നതറിയാവുന്നവരോ
കുത്തിനോവിക്കരുതൊരാളെയും
വഴിപിഴച്ചു പോയെങ്കിലും വല്ലഭാ
അവളെയിങ്ങനെ ചൊല്ലിയാട്ടീടണോ?
പല്ലിട കുത്തി മണപ്പിക്കുക എന്നത് ഈ മ്ലേച്ഛന്മാരുടെ സ്വഭാവം തന്നെ.അവനവന്റെ മനസ്സിലിരുപ്പ് ഇങ്ങനെ ലൊകം അറിയട്ടെ.
Post a Comment