------------------------------------------------
കേട്ടോ നിങ്ങള്‍ ഇടിവെട്ടിപ്പട-
യാട്ടിവരുന്നു പെരും യുദ്ധം
കേട്ടവര്‍ കേട്ടവര്‍ ഞെട്ടിവിറച്ചൂ
നാട്ടില്‍ മുഴുക്കേ രണഭേരി.
എന്താ ഹേതു? തുടക്കമൊടുക്കം
ഹന്ത!യിതാരു ചമച്ചാവോ,
തീപ്പുക തുപ്പിയെതിര്‍ക്കുന്നൂ,
ആര്‍പ്പുകളാട്ടിയകറ്റുന്നൂ.
തോക്കും നാക്കുമുടക്കിയടിച്ചും
വാക്കുകള്‍ തമ്മില്‍പ്പകതീര്‍ത്തും
നോക്കിയിരിക്കെ പകലുകള്‍ വെന്തു
വിഷപ്പുക മുറ്റി മരിക്കുന്നു.
ചേരികള്‍ ചേരുവ തീര്‍ക്കുന്നൂ രണ-
ഭേരികള്‍ കേള്‍പ്പൂവെമ്പാടും
വമ്പുകള്‍ കൊമ്പുകള്‍ കോര്‍ക്കുന്നൂ ജന-
മമ്പേ മണ്ടിയൊളിക്കുന്നു.
പട്ടിണിയും പരിഭ്രഷ്ടവുമായി-
ന്നാടിന്‍ കോലമലമ്പാക്കാന്‍
വാഴുന്നോര്‍ ചിലര്‍ ഞെട്ടിയുണര്‍ന്നോ
പാഴ്പ്പുല്ലുകളില്‍ പ്പകവീണോ?
ആര്‍ക്കാണറിയുക, പൊട്ടിയ തീപ്പൊരി
വാക്കൊ പൊരുളോ പറയാമോ?
പേര്‍ത്തും ചോദ്യമുയര്‍ത്തേ, കേട്ടി,-
ന്നേട്ടില്‍പ്പട്ടിണിയാണത്രെ,
മോട്ടിച്ചൂ പോ,ലാരാന്റെ വിത-
യാരോ കഷ്ടം, കവിയുദ്ധം!!
Wednesday, December 8, 2010
Subscribe to:
Post Comments (Atom)
4 comments:
ഷാജി ..തുള്ളല്‍ ശൈലിയില്‍ അതി മനോഹരമായി ഈ കവിത :)
അതെ. തുള്ളൽ ശൈലിയിൽ നന്നായിരിക്കുന്നു.
തുള്ളിയുറയുന്ന ഈ യുദ്ധം കൊള്ളാം.
നന്ദി വായിക്കുന്നതിനും അഭിപ്രായക്കുറിപ്പുകള്‍ക്കും...
പൂതപ്പാട്ടിലെ ഭൂതത്തിന്റെ വരവു വര്‍ണ്ണിക്കുന് വരികളായിരുന്നു കവിത തുടങ്ങുമ്പോള്‍ മനസ്സില്‍...അതിങ്ങനെയായി!
Post a Comment