ഈ കത്ത് മലയാളത്തിലെ പ്രസിദ്ധരായ
രണ്ടുമൂന്നു കവികള്‍ക്ക് ഞാനയച്ചതാണു്. കത്തിനു മുന്‍പ്
എന്റെ വക കവിതാസമാഹാരം വൈജയന്തിയും അവര്‍ക്കു സമര്‍പ്പിച്ചിരുന്നു....
കാലം കുറെ കഴിഞ്ഞങ്കിലും ഈ കവിതക്കത്തിനു മറുപടി
കാത്തിരിക്കുകയാണു് ഞാനിപ്പൊഴും!
ഒരു പുസ്തകം ഞാനങ്ങയച്ചിരുന്നു ,
പേരു വൈജയന്തി വിജയിച്ചുവോ മല് ശ്രമം?
ഒക്കുമെങ്കില്‍ ”ക്കണ്ടു വായിച്ചു “വെന്നെനി-
ക്കക്ഷരം അഞ്ചു കുറിച്ചയച്ചീടുമോ?
ഒട്ടു നാളായി ഞാന്‍ കാത്തിരിപ്പൂ. കനി-
വറ്റിടാതേകണേയക്ഷരപ്പൂക്കളെ,
അര്‍ഹമെങ്കില്‍ തവ തൃക്കരം നല്കിടും
അര്‍ഘ്യവും കാത്തു ഞാന്‍ കണ്‍പാര്‍ത്തിരുന്നിടാം.
കെട്ടുപോ,മിച്ചിരാതിത്തിരിവെട്ടമാ-
ണൊട്ടു നേരംതെളിഞ്ഞാഭ നല്കീടുമോ?
തീര്‍ത്തും ഭവാനറിഞ്ഞെത്രയും വേഗമാ-
സ്നേഹനം നല്‍കിയുണര്‍ത്തി നിര്‍ത്തീടുമോ?
ഷാജി നായരമ്പലം
Saturday, February 12, 2011
Subscribe to:
Post Comments (Atom)
2 comments:
താങ്കൾക്ക് മറുപടി കിട്ടിയില്ലെങ്കിൽ പിന്നെ ആർക്കു കിട്ടും.
മറുപടി പ്രതീക്ഷിക്കേണ്ട. എഴുതി കൊണ്ടിരിക്കുക. പേരും പുകഴും തനിയേ വരും.
ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
പേരും പുകഴും പുറകെ വരുമെങ്കില്‍ വരട്ടെ സാബു..
നമുക്കാവശ്യം സാധാരണക്കാരനെക്കൊണ്ടു
കവിത വായിപ്പിക്കുക എന്നതാണു...
അതു വിജയിക്കുന്നുണ്ട് എന്നു തന്നെ അനുഭവം.
നന്ദി നല്ല വാക്കുകള്‍ക്ക്....
Post a Comment