Wednesday, August 1, 2012

ഓര്‍മ്മച്ചെപ്പു്‌*

ഓര്‍മ്മച്ചെപ്പു്‌*



സ്റ്റെല്ല മാഡം മടങ്ങുന്നു, നാമെന്തു
നല്ല നാളുകള്‍ക്കായി നല്‍കീടുവാന്‍?
തന്ന സൗഹൃദം കാത്തു വയ്ക്കാമിനി
നന്ദി നന്നായ് പ്പറഞ്ഞു വയ്ക്കാമിനി.

എണ്ണിയാലൊട്ടൊടുങ്ങാത്തൊരോര്‍മ്മകള്‍
മുന്നില്‍ നില്‍ക്കുന്നു, മായില്ലൊരിക്കലും.
കണ്ണിലാര്‍ജ്ജവം തിങ്ങുന്നു, നേരിന്റെ
വര്‍ണ്ണരേണുക്കളാല്‍ത്തിളങ്ങു
ന്നവ.
കോട്ടമില്ലാത്ത വീക്ഷണം, വാഴ്വിന്റെ
വെട്ടമേറെത്തെളിക്കുവാന്‍ പോന്നതാം
ദര്‍ശനങ്ങളില്‍ ചാലിച്ച ചാരുത
വിട്ടു പോവാത്ത ചിന്തകള്‍, ധീരത.

ചിത്രമേറെത്തിളങ്ങട്ടെ, ജീവിത-
മെത്രയും ഫുല്ലമാവട്ടെ മേലിലും
തന്നയക്കുന്നു ഞങ്ങളീയോര്‍മ്മകള്‍
എണ്ണിയെണ്ണിത്തുടച്ചു വച്ചീടുക.




* ജൂലൈ 31 നു്‌ എന്റെ സഹപ്രവര്‍ത്തക സ്റ്റെല്ല മേരീസ്  സര്‍ വ്വീസില്‍ നിന്നു വിരമിച്ചു.
അവര്‍ക്കായി യാത്രയയപ്പ് ചടങ്ങില്‍ സമര്‍പ്പിച്ച വിടവാങ്ങല്‍ കവിത .

5 comments:

Anonymous said...
This comment has been removed by a blog administrator.
ajith said...

നല്ലയിഷ്ടം..

Kalavallabhan said...

തന്നയക്കുന്നു ഞങ്ങളീയോര്‍മ്മകള്‍
എണ്ണിയെണ്ണിത്തുടച്ചു വച്ചീടുക.

ഷാജി നായരമ്പലം said...

നന്ദി, വന്നുപോകുന്നതിനു്‌ അജിത് സാര്‍, വിജയകുമാര്‍

Cv Thankappan said...

വരികള്‍ തമ്മില്‍ അല്പം ഗ്യാപ്പുണ്ടാവുന്നത് നന്ന്.
കവിത നന്നായി.
ആശംസകള്‍