സ്നേഹപൂര്‍വ്വം
സാനുമാഷിനു്
ഇന്നു കണ്ടു ഞാന്‍ പത്രത്തിലെത്രയും
സുന്ദരം തവ ചിത്രവും ചിന്തയും.
പൂര്‍ണ്ണ ചന്ദ്രോദയം പോല്‍ തിളക്കമോ-
ടാഴ്ന്നിറങ്ങും നിലാ,വുജ്ജ്വലിക്കയാം.
ആയിരം പൂര്‍ണ്ണ ചന്ദ്രാഭിഷിക്തനായ് *
ദ്യോവില്‍ നില്‍ക്കവേ താഴെ മണ്‍പറ്റിടും
പൂവിലും കാട്ടുപുല്ലിലും കല്ലിലും
കണ്ണയ്ക്കാന്‍, കരം കോര്‍ക്കുവാന്‍ കൊതി!
നന്മ നാടിന്നു കാത്തു വച്ചീടുവാന്‍
വന്നതാവാം, മൊഴിഞ്ഞിട്ട,തൊക്കെയും
ഉണ്മ തൊട്ടിട്ട ചന്ദനക്കൂട്ടുപോല്‍
മിന്നിടും കാല കാലാന്തരങ്ങളില്‍.
അങ്ങു നീട്ടുന്ന നീരാജനങ്ങളാല്‍
മങ്ങി മായട്ടെ നാളിന്‍ പരിക്കുകള്‍
നല്ല നാളേക്ക് നീട്ടിത്തെളിക്കുവാന്‍
തെല്ലു ഞങ്ങളും കണ്ണില്പകര്‍ത്തിടാം.
നന്ദി ചൊല്ലുന്നു, കൈരളിക്കേകിയാ
വെണ്‍കുളിര്‍സ്പര്‍ശ,മായിരം ചന്ദികാ-
സന്നിഭം സപ്തസിന്ധു,വായാഴിയായ്
മണ്ണി,ലോളങ്ങള്‍ തീര്‍ക്കട്ടെ,യെന്നുമേ.
----------------------------------------------------------------------------
*സാനുമാഷ് ശതാഭിഷിക്തനായിരിക്കുന്നു
എന്ന വാര്‍ത്ത ഇന്നു ദേശാഭിമാനിയില്‍
സാനുമാഷിനു്
ഇന്നു കണ്ടു ഞാന്‍ പത്രത്തിലെത്രയും
സുന്ദരം തവ ചിത്രവും ചിന്തയും.
പൂര്‍ണ്ണ ചന്ദ്രോദയം പോല്‍ തിളക്കമോ-
ടാഴ്ന്നിറങ്ങും നിലാ,വുജ്ജ്വലിക്കയാം.
ആയിരം പൂര്‍ണ്ണ ചന്ദ്രാഭിഷിക്തനായ് *
ദ്യോവില്‍ നില്‍ക്കവേ താഴെ മണ്‍പറ്റിടും
പൂവിലും കാട്ടുപുല്ലിലും കല്ലിലും
കണ്ണയ്ക്കാന്‍, കരം കോര്‍ക്കുവാന്‍ കൊതി!
നന്മ നാടിന്നു കാത്തു വച്ചീടുവാന്‍
വന്നതാവാം, മൊഴിഞ്ഞിട്ട,തൊക്കെയും
ഉണ്മ തൊട്ടിട്ട ചന്ദനക്കൂട്ടുപോല്‍
മിന്നിടും കാല കാലാന്തരങ്ങളില്‍.
അങ്ങു നീട്ടുന്ന നീരാജനങ്ങളാല്‍
മങ്ങി മായട്ടെ നാളിന്‍ പരിക്കുകള്‍
നല്ല നാളേക്ക് നീട്ടിത്തെളിക്കുവാന്‍
തെല്ലു ഞങ്ങളും കണ്ണില്പകര്‍ത്തിടാം.
നന്ദി ചൊല്ലുന്നു, കൈരളിക്കേകിയാ
വെണ്‍കുളിര്‍സ്പര്‍ശ,മായിരം ചന്ദികാ-
സന്നിഭം സപ്തസിന്ധു,വായാഴിയായ്
മണ്ണി,ലോളങ്ങള്‍ തീര്‍ക്കട്ടെ,യെന്നുമേ.
----------------------------------------------------------------------------
*സാനുമാഷ് ശതാഭിഷിക്തനായിരിക്കുന്നു
എന്ന വാര്‍ത്ത ഇന്നു ദേശാഭിമാനിയില്‍
2 comments:
സാനുമാഷിന് സര്‍വമംഗളാശംസകളും
മംഗളഗാനമെഴുതിയ കവിക്ക് അനുമോദനങ്ങളും
നന്ദി മാഷെ
സാനുമാഷിനയച്ചുകൊടുത്തിട്ടുണ്ട് ഈ ഭാവുകങ്ങള്‍
Post a Comment