Monday, December 31, 2012

എങ്ങനെയെന്റെ സോദരാ....

എങ്ങനെയെന്റെ സോദരാ....


എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മഗളാശംസയിന്നു നല്‍കീടുവാന്‍?
തങ്ങിനില്‍ക്കുന്ന  നോവാലുഷസ്സിതാ
ഉണ്മയറ്റും, മുനിഞ്ഞും  പിറക്കയാം.

പിന്നിലാരോ പിടയ്ക്കുന്ന കേട്ടുവോ?
മണ്ണിലെന്തോ മുറിപ്പാട്, രക്തമോ?
കണ്ണിലമ്പേറ്റു വീഴുന്നിണക്കിളി-
പ്പെണ്ണു കേഴുന്നൊരൊച്ചയോ, തേങ്ങലോ?
കൂരിരുട്ടിന്‍ നടുക്കടല്‍ താണ്ടുവാ-
നാരെ ഞാനിന്നു കൂട്ടിനായ് ക്കൂട്ടുവാന്‍?
വെണ്മയൂഖങ്ങള്‍ മങ്ങും നിഴല്പ്പാടി-
തെങ്ങനെ മായ്ചു നീക്കുവാനീശ്വരാ.

എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മംഗളശംസയിന്നു നല്‍കീടുവാന്‍?
ചങ്കിലെന്തോ തറക്കവേ,യിങ്ങനെ
സങ്കടാശംസയേകാം ക്ഷമിക്കുക!

6 comments:

Cv Thankappan said...

ദുരന്തങ്ങളും,സങ്കടങ്ങളും മാറി സുശോഭനമായൊരു നാളെ പിറക്കുമെന്ന് ആശിക്കുക!
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു

ഞാന്‍ പുണ്യവാളന്‍ said...

വളരെ നല്ല കവിത , വളരെ വളരെ ഇഷ്ടമായി

സൗഗന്ധികം said...

നന്മകൾ നേരുന്നു.......

ശുഭാശംസകൾ.......

ajith said...

ദുഃഖങ്ങള്‍ക്കവധികൊടുത്തൊരു മംഗളാശംസ

Kalavallabhan said...

എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മംഗളശംസയിന്നു നല്‍കീടുവാന്‍?
ചങ്കിലെന്തോ തറക്കവേ,യിങ്ങനെ
സങ്കടാശംസയേകാം ക്ഷമിക്കുക!

Madhusudanan P.V. said...

സോദരന്‌ എന്റെയും സങ്കടാശംസകൾ