അരുവിപ്പുറത്തു നിന്നു
തിരിഞ്ഞു നോക്കുമ്പോൾ
ചുട്ടുപൊള്ളുന്നീ മണൽ-
ത്തിട്ടതൻ താഴെക്കുളിർ-
ക്കുത്തൊഴുക്കിനെ നോക്കി
നിർന്നിമേഷരായ് നിൽക്കേ,
സഞ്ചിതോല്ലാസം നദി
പുഞ്ചിരിക്കയോ? കല്ലിൽ
കുഞ്ഞലക്കയ്യാൽത്തല്ലി
സൗമ്യമായ് പാടുന്നുവോ?
വന്നുപോയൊരാളെന്റെ
ജന്മഭാഗ്യമായിടാം
സിന്ധു ഗംഗയേക്കാളും
പുണ്യമെന്നിലേൽപിക്കാൻ!
കാലമോ, മഹാ മൗന
മൗഢ്യമാണ്ടധോമുഖ-
ക്കാളിമയ്ക്കിണങ്ങിയ
രൂപഭാവമായ് നിൽക്കേ,
രൂഢമായ് വളർന്നിടും
കൂരിരുൾക്കയത്തിലെ
ക്കീഡമായ് ജനിച്ചു ജീ-
വിച്ചവർക്കൊരാൾ ഗുരു
നിർഭയം, നിരാലംബർ-
ക്കൊക്കെയും പിടിച്ചെഴു-
ന്നേൽക്കുവാൻ കാതൽക്കരു-
ത്താർന്നു നിൽക്കുന്നൂ ദൃഢം.
എന്മടിത്തട്ടിൽ നീണ്ട
നിദ്രായാർന്നെഴും വെറും
കല്ലുമായ് ക്കരുത്തിന്റെ
വന്മതിൽ പണിഞ്ഞൊരാൾ.
വന്നു നിൽക്കുന്നൂ കാല,
മെത്രമേൽ വളർന്നു നാം
മുന്നിലായ് വഴിത്താര
തീർത്തു നതന്നതാം വെട്ടം
പ്രോജ്വലിപ്പിക്കാൻ നിര-
ന്നൊട്ടുപേർ, നവോത്ഥാന
ജ്വാലകൾ പകർന്നെത്തി-
ക്കാത്തു വച്ച സ്വാതന്ത്ര്യം
ഇങ്ങിതാ മഹായാന
ജന്മമേറ്റിടം, തെളി-
മങ്ങിടാതനർഗ്ഗളം
നീരൊഴുക്കുമായ് നില്പൂ.
ഞങ്ങളൽഭുതാദരാൽ
പിന്തിരിഞ്ഞു നോക്കവേ
വന്നലയ്ക്കുന്നൂ നെയ്യാർ
ചന്ദനക്കുളിർസ്പർശം.
തിരിഞ്ഞു നോക്കുമ്പോൾ
(രണ്ടു സുഹൃത്തുക്കൾക്കൊപ്പം അരുവിപ്പൂറം സന്ദർശിച്ചിരുന്നു
കഴിഞ്ഞദിവസം.സമയംനട്ടുച്ച. നെയ്യാറിപ്പോഴും
ഒന്നുമറിയാത്തതു പോലെ ഒഴുകുന്നു.....)
ചുട്ടുപൊള്ളുന്നീ മണൽ-
ത്തിട്ടതൻ താഴെക്കുളിർ-
ക്കുത്തൊഴുക്കിനെ നോക്കി
നിർന്നിമേഷരായ് നിൽക്കേ,
സഞ്ചിതോല്ലാസം നദി
പുഞ്ചിരിക്കയോ? കല്ലിൽ
കുഞ്ഞലക്കയ്യാൽത്തല്ലി
സൗമ്യമായ് പാടുന്നുവോ?
വന്നുപോയൊരാളെന്റെ
ജന്മഭാഗ്യമായിടാം
സിന്ധു ഗംഗയേക്കാളും
പുണ്യമെന്നിലേൽപിക്കാൻ!
കാലമോ, മഹാ മൗന
മൗഢ്യമാണ്ടധോമുഖ-
ക്കാളിമയ്ക്കിണങ്ങിയ
രൂപഭാവമായ് നിൽക്കേ,
രൂഢമായ് വളർന്നിടും
കൂരിരുൾക്കയത്തിലെ
ക്കീഡമായ് ജനിച്ചു ജീ-
വിച്ചവർക്കൊരാൾ ഗുരു
നിർഭയം, നിരാലംബർ-
ക്കൊക്കെയും പിടിച്ചെഴു-
ന്നേൽക്കുവാൻ കാതൽക്കരു-
ത്താർന്നു നിൽക്കുന്നൂ ദൃഢം.
എന്മടിത്തട്ടിൽ നീണ്ട
നിദ്രായാർന്നെഴും വെറും
കല്ലുമായ് ക്കരുത്തിന്റെ
വന്മതിൽ പണിഞ്ഞൊരാൾ.
വന്നു നിൽക്കുന്നൂ കാല,
മെത്രമേൽ വളർന്നു നാം
മുന്നിലായ് വഴിത്താര
തീർത്തു നതന്നതാം വെട്ടം
പ്രോജ്വലിപ്പിക്കാൻ നിര-
ന്നൊട്ടുപേർ, നവോത്ഥാന
ജ്വാലകൾ പകർന്നെത്തി-
ക്കാത്തു വച്ച സ്വാതന്ത്ര്യം
ഇങ്ങിതാ മഹായാന
ജന്മമേറ്റിടം, തെളി-
മങ്ങിടാതനർഗ്ഗളം
നീരൊഴുക്കുമായ് നില്പൂ.
ഞങ്ങളൽഭുതാദരാൽ
പിന്തിരിഞ്ഞു നോക്കവേ
വന്നലയ്ക്കുന്നൂ നെയ്യാർ
ചന്ദനക്കുളിർസ്പർശം.
5 comments:
ഹൃദ്യമായ വരികള്‍
ആശംസകള്‍
ചന്ദനക്കുളിർസ്പർശം.
ശുഭാശംസകൾ....
കല്ലമ്പലത്ത് ജോലി ചെയ്യുന്ന സമയത്ത് അരുവിപ്പുറത്ത് പോയിട്ടുണ്ട്
കവിതയെപ്പറ്റി എന്ത് പറയണം?
ചന്ദനത്തിന് നല്ല സുഗന്ധം എന്ന് പറയുന്നപോലെയാവും അത്
ഗുരുചരിതമെഴുതുന്ന ഒരു ബ്ലോഗ് നോക്കൂ:
http://krishnanatam.blogspot.com/
നന്ദി കുറിപ്പുകള്‍ക്ക് തങ്കപ്പന് സാര്‍ , സൌഗന്ധികം , അജിത് സാര്‍ ....
Post a Comment