Friday, December 21, 2012

മാമ്പഴം

മാമ്പഴം

(നാളെ മഹാകവി വൈലോപ്പിള്ളിയുടെ ചരമദിനം......
ജന്മ ശദാബ്ദി സമാപന സമ്മേളനം
കേരള സാഹിത്യ അക്കാദമി ഹാളിൽ......
ഒരു ഓർമ്മക്കുറിപ്പ് )


അങ്കണത്തൈമാവിലെപ്പൂങ്കുല പൊലിപ്പിച്ച
കങ്കണധ്വനികളില്‍, ഝില്‍ ഝിലങ്ങളില്‍, പണ്ടു
കൈരളി തുടിച്ചതും കാവ്യകല്പകം ചിരം
തൈജസ കരാംഗുലീ സ്പര്‍ശമേറ്റുണര്‍ന്നതും,
ചാരുസുസ്മിതം തൂകും മാങ്കനിയണിഞ്ഞതും,
സാരസാഗരക്കാവ്യത്തേന്മഴ പൊഴിഞ്ഞതും....

ഓര്‍ത്തു നോക്കവേ, കാലം കാത്തു വച്ചൊരാച്ചിമിഴ് -
ച്ചെപ്പുകള്‍ തുറക്കുവാനോമനിക്കുവാന്‍ , കാട്ടു-
പുല്ലുകള്‍ തുടിപ്പിക്കും സ്നേഹരാഗങ്ങള്‍ മൂളാന്‍
പേര്‍ത്തൊരാള്‍ വന്നോ? വീണ്ടും മാമ്പഴം പൊഴിഞ്ഞുവോ?

ഓര്‍ത്തു നോക്കട്ടേ വീണ്ടും, കൈരളിയണിഞ്ഞൊരാ
സര്‍ഗ്ഗചേതസാം വെള്ളിക്കൊലുസിന്‍ കിലുക്കവും,
മേഘമാര്‍ഗ്ഗത്തില്‍ മഹാ ദീപ്തികള്‍ തെളിഞ്ഞതും
മാനുഷ കഥാഗാനവര്‍ഷമിങ്ങണഞ്ഞതും!

6 comments:

Cv Thankappan said...

"ഓര്‍ത്തു നോക്കട്ടേ വീണ്ടും, കൈരളിയണിഞ്ഞൊരാ
സര്‍ഗ്ഗചേതസാം വെള്ളിക്കൊലുസിന്‍ കിലുക്കവും,
മേഘമാര്‍ഗ്ഗത്തില്‍ മഹാ ദീപ്തികള്‍ തെളിഞ്ഞതും
മാനുഷ കഥാഗാനവര്‍ഷമിങ്ങണഞ്ഞതും"
കവിത ഇഷ്ടപ്പെട്ടു.!

saugandhikam said...

taken to some nostalgic moments..
thank u my friend..

my best wishes...

ഞാന്‍ പുണ്യവാളന്‍ said...

aha nalloru ormmakuruppu santhosham snehaashamsakaalode @ PUNYAVAALAN

Unknown said...

മരണമില്ലാത്ത മഹാകവികള്‍

ആശംസകള്‍

ഷാജി നായരമ്പലം said...

സാഹിത്യ അക്കാദമി ഹാളില്‍ ഇന്നു നടന്ന മഹാകവിയുടെ ജനമശതാബ്ദി ചടങ്ങില്‍
സംബന്ധിച്ചിരുന്നു. ചടങ്ങിന്റെ ഭാഗമായി നടത്തിയ കവിതാ രചനാ മല്‍സരത്തില്‍ ഒരു സമ്മാനം ഈയുള്ളവനും ലഭിച്ചിരുന്നു. ഈ കവിത അവിടെ അവതരിപ്പിക്കണമെന്നു കരുതിയിരുന്നെങ്കിലും ചെന്നെത്താന്‍ വൈകിയതിനാല്‍ അവസരം കിട്ടിയില്ല. എങ്കിലും വൈലോപ്പിള്ളിയുടെ പേരിലുള്ള ഒരു സമ്മാനം ഒ എന്‍ വി കുറുപ്പില്‍ നിന്നു വാങ്ങുവാനായി എന്ന സന്തോഷത്തോടെ തിരിച്ചു പോന്നു.
നന്ദി വായനക്കും അഭിപ്രായക്കുറിപ്പുകള്‍ക്കും പ്രിയപ്പെട്ടവരെ

Madhusudanan P.V. said...

ഈ കവിത വൈലോപ്പിള്ളിക്ക്‌ സമർപ്പിച്ചാൽ. ആ പുണ്യാത്മാവ്‌ താങ്കളെ ആശീർവ്വദിക്കാതിരിക്കില്ല.