മാമ്പഴം
(നാളെ മഹാകവി വൈലോപ്പിള്ളിയുടെ ചരമദിനം......
ജന്മ ശദാബ്ദി സമാപന സമ്മേളനം
കേരള സാഹിത്യ അക്കാദമി ഹാളിൽ......
ഒരു ഓർമ്മക്കുറിപ്പ് )
ജന്മ ശദാബ്ദി സമാപന സമ്മേളനം
കേരള സാഹിത്യ അക്കാദമി ഹാളിൽ......
ഒരു ഓർമ്മക്കുറിപ്പ് )
അങ്കണത്തൈമാവിലെപ്പൂങ്കുല പൊലിപ്പിച്ച
കങ്കണധ്വനികളില്‍, ഝില്‍ ഝിലങ്ങളില്‍, പണ്ടു
കൈരളി തുടിച്ചതും കാവ്യകല്പകം ചിരം
തൈജസ കരാംഗുലീ സ്പര്‍ശമേറ്റുണര്‍ന്നതും,
ചാരുസുസ്മിതം തൂകും മാങ്കനിയണിഞ്ഞതും,
സാരസാഗരക്കാവ്യത്തേന്മഴ പൊഴിഞ്ഞതും....
കങ്കണധ്വനികളില്‍, ഝില്‍ ഝിലങ്ങളില്‍, പണ്ടു
കൈരളി തുടിച്ചതും കാവ്യകല്പകം ചിരം
തൈജസ കരാംഗുലീ സ്പര്‍ശമേറ്റുണര്‍ന്നതും,
ചാരുസുസ്മിതം തൂകും മാങ്കനിയണിഞ്ഞതും,
സാരസാഗരക്കാവ്യത്തേന്മഴ പൊഴിഞ്ഞതും....
ഓര്‍ത്തു നോക്കവേ, കാലം കാത്തു വച്ചൊരാച്ചിമിഴ് -
ച്ചെപ്പുകള്‍ തുറക്കുവാനോമനിക്കുവാന്‍ , കാട്ടു-
പുല്ലുകള്‍ തുടിപ്പിക്കും സ്നേഹരാഗങ്ങള്‍ മൂളാന്‍
പേര്‍ത്തൊരാള്‍ വന്നോ? വീണ്ടും മാമ്പഴം പൊഴിഞ്ഞുവോ?
ഓര്‍ത്തു നോക്കട്ടേ വീണ്ടും, കൈരളിയണിഞ്ഞൊരാ
സര്‍ഗ്ഗചേതസാം വെള്ളിക്കൊലുസിന്‍ കിലുക്കവും,
മേഘമാര്‍ഗ്ഗത്തില്‍ മഹാ ദീപ്തികള്‍ തെളിഞ്ഞതും
മാനുഷ കഥാഗാനവര്‍ഷമിങ്ങണഞ്ഞതും!
6 comments:
"ഓര്‍ത്തു നോക്കട്ടേ വീണ്ടും, കൈരളിയണിഞ്ഞൊരാ
സര്‍ഗ്ഗചേതസാം വെള്ളിക്കൊലുസിന്‍ കിലുക്കവും,
മേഘമാര്‍ഗ്ഗത്തില്‍ മഹാ ദീപ്തികള്‍ തെളിഞ്ഞതും
മാനുഷ കഥാഗാനവര്‍ഷമിങ്ങണഞ്ഞതും"
കവിത ഇഷ്ടപ്പെട്ടു.!
taken to some nostalgic moments..
thank u my friend..
my best wishes...
aha nalloru ormmakuruppu santhosham snehaashamsakaalode @ PUNYAVAALAN
മരണമില്ലാത്ത മഹാകവികള്‍
ആശംസകള്‍
സാഹിത്യ അക്കാദമി ഹാളില്‍ ഇന്നു നടന്ന മഹാകവിയുടെ ജനമശതാബ്ദി ചടങ്ങില്‍
സംബന്ധിച്ചിരുന്നു. ചടങ്ങിന്റെ ഭാഗമായി നടത്തിയ കവിതാ രചനാ മല്‍സരത്തില്‍ ഒരു സമ്മാനം ഈയുള്ളവനും ലഭിച്ചിരുന്നു. ഈ കവിത അവിടെ അവതരിപ്പിക്കണമെന്നു കരുതിയിരുന്നെങ്കിലും ചെന്നെത്താന്‍ വൈകിയതിനാല്‍ അവസരം കിട്ടിയില്ല. എങ്കിലും വൈലോപ്പിള്ളിയുടെ പേരിലുള്ള ഒരു സമ്മാനം ഒ എന്‍ വി കുറുപ്പില്‍ നിന്നു വാങ്ങുവാനായി എന്ന സന്തോഷത്തോടെ തിരിച്ചു പോന്നു.
നന്ദി വായനക്കും അഭിപ്രായക്കുറിപ്പുകള്‍ക്കും പ്രിയപ്പെട്ടവരെ
ഈ കവിത വൈലോപ്പിള്ളിക്ക് സമർപ്പിച്ചാൽ. ആ പുണ്യാത്മാവ് താങ്കളെ ആശീർവ്വദിക്കാതിരിക്കില്ല.
Post a Comment