Friday, February 10, 2012

സാനു മാഷില്‍ നിന്നൊരു കുറിപ്പ്

സാനു മാഷില്‍ നിന്നൊരു കുറിപ്പ്

 എം കെ സാനു. 4 - 2- 2012

    പ്രിയപ്പെട്ട ഷാജിയ്ക്ക്,

    സ്നേഹപൂര്‍ വ്വം അയച്ച പുസ്തകങ്ങള്‍ രണ്ടും ഇപ്പോള്‍ കിട്ടി. ഏതാനും കവിതകള്‍ ഓടിച്ചു വായിച്ചു നോക്കി.'പതിരെഴാ വാക്കുകള്‍ ഇഴകളാക്കിതീര്‍ത്തു്‌, കാലം ചമച്ച വെണ്‍പട്ടമായ് 'കവിതയെ ഉയരങ്ങളിലേക്ക് ഉയര്‍ത്തുക എന്ന കാവ്യാദര്‍ശമാണു്‌ ഷാജി കൈക്കൊണ്ടിട്ടുള്ളതെന്നു കാണുന്നതില്‍ സന്തോഷിക്കുന്നു. അതിനനുസരണമായാണു്‌ ഷാജിയുടെ കവിതകള്‍ രൂപം പ്രാപിച്ചിട്ടുള്ളത്. 'രാമായണക്കാഴ്ചകള്‍' ഷാജിയുടെ മൗലികവീക്ഷണത്തിനും സര്‍ഗ്ഗാത്മകതയ്ക്കും തെളിവാണു്‌. താടകയും ഊര്‍മ്മിളയും എന്നെ ഏറെ സ്പര്‍ശിച്ചു. (മറ്റുള്ളവ വായിച്ചിട്ടില്ല).രാമയണാനുഭവത്തിന്റെ വ്യത്യസ്തമായ ഒരു തലമാണു്‌ ഷാജി സൃഷ്ടിച്ചിരിക്കുന്നത്. എന്റെ അഭിനന്ദനം സ്വീകരിക്കുക. നിരന്തരമായ വായനയുടെയും ധ്യാനത്തിന്റെയും പിന്‍ബലത്തോടുകൂടി കാവ്യ രചന തുടര്‍ന്നാല്‍ ഷാജിയ്ക്ക് വിലപ്പെട്ട സംഭാവനകളാല്‍ മലയാള കവിതയെ സമ്പന്നമാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.
    ചില കവിതകള്‍ വായിച്ച ചൂടോടെയാണു്‌ ഇതെഴുതുന്നത്. ഈ കടമ പിന്നെയാകാമെന്നു വച്ചാല്‍ മറവിയിലാണ്ടു പോയെന്നു വരും. തല്‍ക്കാലം രണ്ടുമൂന്നു കാര്‍ഡുകളേ കൈയിലുള്ളു. തിരക്കുകള്‍ വീര്‍പ്പുമുട്ടിക്കുന്നതു മൂലം നീട്ടി എഴുതാന്‍ കഴിയുന്നുമില്ല. ഷാജിയ്ക്ക് സുഖമെന്നു വിശ്വസിക്കുന്നു.ശുഭപ്രതീക്ഷയോടെ രചനാവീഥിയില്‍ യാത്ര തുടരണം. വിജയിക്കും.

    സ്നേഹപൂര്‍ വ്വം

    എം കെ സാനു



    ഇനി എന്റെ വക ഓഫറുകൂടി...

    സമകാലീന മലയാള കവിതയ്ക്കു നഷ്ടപ്പെട്ടുപോയ താളം സ്വന്തം വരികളിലൂടെ വീണ്ടെടുത്ത് ആശ്വസിക്കുവാനുള്ള ശ്രമായാണു ഞാന്‍ വരികള്‍ തീര്‍ത്തത്. സാധാരണക്കാരന്‍ ഇന്നത്തെ കവിതകണ്ട് മടുത്ത് കവിത വായന തന്നെ നിര്‍ത്തി. അവരെ കവിത വായിക്കുവാന്‍ പ്രേരിപ്പിക്കുക എന്നൊരുദ്ദേശവും മനസ്സിലുണ്ട്. അതു വിജയിക്കുന്നുണ്ട് എന്നു തന്നെയാണു ഇതുവരെയുള്ള എന്റെ അനുഭവം. അതുകൊണ്ട് എന്റെ വകയായി പ്രസിദ്ധീകരിച്ച രണ്ടു കാവ്യ സമാഹാരങ്ങളും ഉത്തമ അനുവാചകരുടെ കയ്യിലെത്തിക്കണമെന്ന ഉദ്ദേശത്തോടെ ഞാനൊരു ഒഫര്‍ നല്‍കുന്നു! വിലാസം അയച്ചു തരുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ബുക് പോസ്റ്റായി പുസ്കങ്ങള്‍ മുന്‍ കൂര്‍ അയച്ചു കൊടുക്കും.
    രണ്ടു പുസ്തകങ്ങളിലെയും ഏതെങ്കിലും ഒരു കവിത നിങ്ങളെ ബോറടിപ്പിച്ചുവെങ്കില്‍ പുസ്തകം തിരിച്ചയക്കാം.പുസ്തകം തൃപ്തികരമെങ്കില്‍ മാത്രം അതിന്റെ വില നല്‍കുക.വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
    വൈജയന്തി ( താളബദ്ധമായ 36 കവിതകള്‍)
    അവതാരിക :കവി എന്‍ കെ ദേശം
    വില : 60 രൂപ
    പേജ് :88
    രമായണക്കാഴ്ച്ചകള്‍ ( 21 കവിതകള്‍)
    അവതാരിക : ഡോ ഗീതാ സുരാജ്
    വില : 50
    പേജ് :64
ഇമെയില്‍ വിലാസം: shajitknblm@gmail.com

4 comments:

Sidheek Thozhiyoor said...

സന്തോഷം

ഉല്ലാസ് said...

ഞാൻ വായിച്ചു മാഷെ.മാഷ് അർഹിക്കുന്നത് തന്നെയാണാ വാക്കുകൾ.മാഷുടെ എല്ലാ കവിതകളും ഞാൻ വായിച്ചിട്ടില്ല. ചില വിയോജിപ്പുകൾ പറഞ്ഞിട്ടുണ്ടായിരിക്കാം. അതെല്ലാം പരസ്പര സ്നേഹത്തിന്റെ അടയാളപ്പെടുത്തലുകൾ മാത്രം.അതിനുമപ്പുറം മാഷിന്റെ കവിതകൾക്കും മാഷിനും എന്റെ സ്നേഹാദരങ്ങൾ.ഉല്ലാസ്.

പ്രതികരണൻ said...

വായിച്ചു, സന്തോഷം.
കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഷാജി നായരമ്പലം said...

നന്ദി പ്രതികരണത്തിനു സുഹൃത്തുക്കളെ...
പ്രതികരണെന്റെ പ്രതീക്ഷ അറിഞ്ഞിട്ടാണൊ എന്തോ
ഇന്നെനിക്കു ചെമ്മനം ചാക്കോയില്‍നിന്നും കിട്ടി ഒരു കുറിപ്പ്.
അതിങ്ങനെ...

പ്രിയപ്പെട്ട ഷാജി നായരമ്പലത്തിനു്‌,

" രാമായണ മഹത്വത്തിന്‍
മൗനം ചിക്കിയുണര്‍ത്തുവാന്‍
സാമര്‍ത്ഥ്യം കാട്ടിയോന്‍ ജയ് ജയ്
ശ്രീ ഷാജി നായരമ്പലം !"