വായിച്ചാല്‍ മതി
പണ്ടു പണ്ട് വളരെപ്പണ്ട് കേരളത്തിലെ രണ്ടു പ്രമുഖ സാഹിത്യകാരന്മാര്, ( ഒന്നു മഹാകവി, രണ്ടു നിരൂപകന്) അതിലൊരു സാഹിത്യകാരനെഴുതിയ പുസ്തകം എറണാകുളത്തെ ഒരു പ്രസ്സുമുതലാളിക്കു വിലക്കു നല്കുന്നതിനു ചെന്നു. താന്‍ പുസ്തകം വായിക്കാറില്ല എന്നായിരുന്നു മുതലാളിയുടെ പ്രതികരണം. ചെവിക്കല്പം കേള്‍ക്കുറവുള്ള കവിയെ ( അദ്ദേഹത്തിന്റെ പുസ്തകമായിരുന്നു വില്ക്കാന് ചെന്നത്) കൂടെയുള്ള സാഹിത്യകാരന് ഈ പ്രതികരണം എഴുതിക്കാണിച്ചറിയിച്ചു. മഹാകവിയുടെ ഉടനെയുള്ള പ്രതികരണമിതായിരുന്നു:
"വായിക്കണ്ട, വാങ്ങിച്ചാല്‍ മതി!!!"
അന്നു പതിനെട്ട് രൂപ വിലയുള്ള പുസ്തകം പ്രസ്സുമുതലാളി ഉടനെ വാങ്ങുക തന്നെ ചെയ്തു..... വള്ളത്തോളായിരുന്നു ആ മഹാകവി.
കാലം ഒരുപാടുമാറി, കവിതയും. ഒരു പാടു കവിതാപുസ്തകങ്ങള് ദിനം തോറുമിറങ്ങുന്നു 'വാങ്ങിച്ചാല്‍ മതി, വയിക്കേണ്ട' എന്നു പറഞ്ഞുകൊണ്ട്...!!!
പക്ഷെ വായിക്കാന്‍ വേണ്ടി അപേക്ഷിച്ചുകൊണ്ട് "ഗുരുദേവഗീത" എന്ന കാവ്യസമാഹാരത്തിന്റെ രണ്ടാം പതിപ്പ് ഈയുള്ളവന് ഈ മാസം ഇറക്കിയിരിക്കുന്നു. ആദ്യ പതിപ്പായി 2000 കോപ്പി അച്ചടിച്ച ഈ പുസ്തകത്തിനു ഒരു വര്‍ഷത്തിനുള്ളിലാണു രണ്ടാം പതിപ്പ്. വിലാസം അറിയിക്കുന്ന സ്കൂള്‍/ കോളേജ് ലൈബ്രറികള്‍ക്ക് 110 രൂപ വിലയുള്ള ഈ പുസ്തകം സൗജന്യമായി അയച്ചുകൊടുക്കാം. . മറ്റുള്ളവര്‍ക്ക് 100 രൂപ വിപി പി ചുമത്തി ഇന്‍ഡ്യയിലെവിടെയും അയച്ചുകൊടുക്കാം. email: shajitknblm@gmail.com
പണ്ടു പണ്ട് വളരെപ്പണ്ട് കേരളത്തിലെ രണ്ടു പ്രമുഖ സാഹിത്യകാരന്മാര്, ( ഒന്നു മഹാകവി, രണ്ടു നിരൂപകന്) അതിലൊരു സാഹിത്യകാരനെഴുതിയ പുസ്തകം എറണാകുളത്തെ ഒരു പ്രസ്സുമുതലാളിക്കു വിലക്കു നല്കുന്നതിനു ചെന്നു. താന്‍ പുസ്തകം വായിക്കാറില്ല എന്നായിരുന്നു മുതലാളിയുടെ പ്രതികരണം. ചെവിക്കല്പം കേള്‍ക്കുറവുള്ള കവിയെ ( അദ്ദേഹത്തിന്റെ പുസ്തകമായിരുന്നു വില്ക്കാന് ചെന്നത്) കൂടെയുള്ള സാഹിത്യകാരന് ഈ പ്രതികരണം എഴുതിക്കാണിച്ചറിയിച്ചു. മഹാകവിയ