Thursday, September 27, 2012

പ്രിയ പത്രാധിപര്‍

പ്രിയ പത്രാധിപര്‍
എന്റെ വക രണ്ടാമത്തെ പുസ്തകം രാമായണക്കാഴ്ച്ചകളുടെ ഭാഷക്ക്
ഇന്നിന്റെ ഛവിയില്ലെന്നു ചിലര്‍ക്കെക്കെങ്കിലും തോന്നാമെന്നു
   സുതാര്യ മാസികത്തിന്റെ പത്രാധിപര്‍...
അദ്ദേഹത്തിനയച്ച മറുപടി താഴെ-

ഇന്നു കണ്ടു തവ മാസികത്തിലേ-
ക്കെന്റെ കാവ്യരസമുന്നയിച്ചതും
ചെന്നു നി
ന്ന, നവകാവ്യ രീതിതന്‍
തോന്നലൊട്ടു വെളിവായുരച്ചതും.

നന്ദി നന്ദി! പറയുന്നു മേലിലും
തന്നിടാം മമ തൃതീയ പുസ്തകം.
ഫുല്ലമായ് പ്രഭ വിളങ്ങി സാഹിതീ
വല്ലഭം തുടരു ഹേ, സുതാര്യമേ!

ഇല്ല,യില്ല പുതു കാവ്യരീതിയില്‍
തെല്ലുമേയിവനു കമ്പമെന്നതും,
വല്ലവണ്ണമൊരു കാവ്യകാരനായ്
മല്ലു കാട്ടുകയുമല്ല ഞാനെടോ.

അന്യമായ, തനതായ താളവും
ധന്യമായ പദപാദ ഭംഗിയും
അന്വയിപ്പതിനു ഞാന്‍ തുനിഞ്ഞു, ഹേ
വന്യമാം ഛവി പുരട്ടണോ അതില്‍?
 
വേണമെങ്കിലെഴുതാം തുടര്‍ന്നു ഞാന്‍
ശീലു നൂലുകളൊരുക്കിയെന്തുമേ
വീണുപോയ പല പദ്യ ഭംഗികള്‍
ചേലി
ങ്ങനെ വരച്ചു കാട്ടിടാം

ഷാജി നായരമ്പലം

 

4 comments:

Cv Thankappan said...

"വേണമെങ്കിലെഴുതാം തുടര്‍ന്നു ഞാന്‍
ശീലു നൂലുകളൊരുക്കിയെന്തുമേ
വീണുപോയ പല പദ്യ ഭംഗികള്‍
ചേലിലങ്ങനെ വരച്ചു കാട്ടിടാം"
ആശംസകള്‍

Kalavallabhan said...

"അന്യമായ, തനതായ താളവും
ധന്യമായ പദപാദ ഭംഗിയും"

അന്വയിപ്പതു ആസ്വദിച്ചിടുവാൻ
അന്യരേറെയിവിടുണ്ടഹോ...

Unknown said...

പ്രിയപ്പെട്ട ഷാജി മാഷേ,

കവിത വളരെ നന്നായി. ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ കവിത.

സ്നേഹത്തോടെ,
ഗിരീഷ്‌

ഷാജി നായരമ്പലം said...

നന്ദി നന്ദി!