Friday, July 4, 2014

കണ്‍ വെണ്‍ഷണല്‍ കവികള്‍ !

കണ്‍ വെണ്‍ഷണല്‍ കവികള്‍ !

കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയായ ഒരു സാഹിത്യകാരനു എന്റെ വക കാവ്യ സമാഹാരം "ഗുരുദേവഗീത" തപാലില്‍ അയച്ചു കൊടുത്തിരുന്നു. കിട്ടിയ ഉടനെ അദ്ദേഹം വിളിച്ചു പുസ്തകം കിട്ടിയെന്നും വായിച്ചഭിപ്രായം അറിയിക്കാം എന്നും പറഞ്ഞു. ഒരാഴ്ച്ച കാത്തിരുന്ന ശേഷം അഭിപ്രായമറിയാന്‍ അദ്ദേഹത്തെ ഇന്നു വിളിച്ചു. അപ്പോള്‍ ആളെക്കിട്ടിയില്ലെങ്കിലും പിന്നീടദ്ദേഹം തിരിച്ചു വിളിച്ചു. "കണ്‍ വെന്‍ഷണല്‍ കവിതയുടെ സൗന്ദര്യമുണ്ട് ഗുരുദേവഗീതയിലെ കവിതയ്ക്കെങ്കിലും താനിതിന്റെ ആളല്ല എന്നും എ, ബി, സി, ഡി തുടങ്ങിയ കണ്‍ വെണ്‍ഷണല്‍ കവികളെയൊന്നും തനിക്കു പഥ്യമല്ലെന്നും(പ്രശസ്ത കവികള്‍, കവയിത്രികള്‍ ) ഇ' യെ ലോക കവിയായി താനംഗീകരിക്കു"ന്നെന്നും അദ്ദേഹം പറഞ്ഞതു കേട്ടുള്ള അമ്പരപ്പ് ഇപ്പൊഴും ആറിയിട്ടില്ല.! അതിവിടെ പകര്‍ത്തട്ടെ.....

7 comments:

Girija Navaneethakrishnan said...

എളുപ്പം തച്ചു തകർക്കാൻ പറ്റാത്ത ഒരു പാരമ്പര്യം നമ്മുടെ ഭാഷയ്ക്കു മേൽപ്പറഞ്ഞ conventional കവിതകൾ ഉണ്ടാക്കിവച്ചത്കൊണ്ട് അതൊന്നു നാമാവശേഷമാക്കി എടുക്കാൻ ഇത്തരം 'unconventionalists' ന് കുറെ കാലം കൂടി കഠിനമായി പണിയെടുക്കേണ്ടി വരും അല്ലേ സർ. ങ്ഹാ,എന്തെങ്കിലും ഒരു പണി വേണമെന്നല്ലേയുള്ളൂ !

ഷാജി നായരമ്പലം said...

തീർച്ചയായും ഗിരിജ. ഇവരൊരു മതിൽ സ്വയം തീർത്തു തമസ്കരിക്കുവാൻ ശ്രമിക്കുകയാണു പൈതൃക കവിതയെ !കൺ വെൺഷണൽ കവികളെ മതിലു കെട്ടി അകറ്റാൻ ശ്രമിക്കുന്ന അദ്ദേഹത്തിനു ഇങ്ങനെയൊരു മറുപടിശ്ലോകം ഞാനയക്കുന്നു-

നാരായത്തിന്റെയറ്റത്തഴകിലൊരു പഴ-
ന്തൂവൽ ഞാൻ കെട്ടി ഞാത്തീ-
ട്ടോരോന്നോരോന്നു കോറിപ്പൊടിയുമൊരു നറും
നീറ്റലിൻ നൂലുപട്ടം
പാരാളും പോർനിലത്തിൻ പെരുമനിറയുമി-
ജ്ജാലകക്കോണിലൂടെ
സ്ഫാരാകാശപ്പരപ്പിൻ നെറുകയിലെറിയും
കാത്തിരുന്നോളു കാറ്റേ!

സൗഗന്ധികം said...

മോണാലിസയുടെ സൗന്ദര്യം ഇവരെല്ലാം ഇപ്പോഴും വാഴ്ത്തും. എന്തിന്‌ ? ഇപ്പോഴും ക്ലിയോപാട്ര ഫേമസല്ലേ ? എന്നു വച്ച്‌ നമ്പൂതിരിയുടെ, മദനന്റെ ചിത്രങ്ങളെ ഇക്കൂട്ടർ തള്ളിപ്പറയുമോ ? ഇല്ല. കവിതയിലോട്ട്‌ വരുമ്പൊ ഇക്കൂട്ടരുടെ ഭാവം മാറും. പുതിയതും കൊള്ളാം. എന്നു വച്ച്‌ പഴയ തിനെയിങ്ങനെയങ്ങു പടിക്കു പുറത്തു നിർത്തേണ്ട കാരമില്ല. ഇവരും കുളിച്ച്‌ ഈറനുടുത്ത്‌ ചെന്നു നിന്നു തൊഴുന്നത്‌, കൺ വെൻഷണൽ ശിവകാശി ദൈവചിത്രങ്ങൾക്കു മുന്നിൽത്തന്നെ !! സരസ്വതീ ദേവിയുടെ മോഡേൺ സങ്കേതപ്രകാരമുള്ള ചിത്രം വച്ചു തൊഴുന്ന ഒറ്റയൊരു മേൽക്കമ്മിറ്റി സാറന്മാരും കാണില്ല. ഹ...ഹ...ഹ.....


മേൽപറഞ്ഞ "ഗുരുദേവ ഗീത" ഒരു സായിപ്പെഴുതിയിരുന്നേൽ കേൽക്കാമായിരുന്നു താമ്രപത്രമിറക്കൽ..!!!ശുഭാശംസകൾ....
Cv Thankappan said...

ആശംസകള്‍

ajith said...

കണ്‍വെന്‍ഷനലായി എഴുതാന്‍ പ്രതിഭ വേണം. അതില്ലെങ്കില്‍ ആധുനികകവിത എഴുതാം. ആധുനികവും ഉത്തരാധുനികവുമായ കവിതകള്‍ മിന്നല്‍ പോലെയാണ്. വായിച്ചാലുടനെ രൂപം മറന്നുപോകുന്ന ക്ഷണികരേഖകള്‍.

ASEES EESSA said...

ആശംസകള്‍

moideen angadimugar said...

ആശംസകൾ