Saturday, August 9, 2014

സംഘമിത്ര സാഹിത്യ അവാർഡ്

 സംഘമിത്ര സാഹിത്യ അവാർഡ്


പ്രിയസുഹൃത്തേ,
ഇതൊരു മത്സരമല്ല. മനോഹരമായ ഒരു സാഹിത്യസംഗമമാണു് സംഘമിത്ര ഉദ്ദേശിക്കുന്നത്.
അതെങ്ങനെ എന്നു താഴെ വിവരിക്കുന്നു.
അവാർഡുകൾ എന്ന പേരിൽ നടക്കുന്ന സാഹിത്യാഭാസങ്ങൾക്ക് പഞ്ഞമില്ല നമ്മുടെ നാട്ടിൽ. അർഹതയല്ല പലപ്പോഴും അവാർഡ്ജേതാവിനെ തീരുമാനിക്കുന്നതെന്നുറപ്പ്. അതിൽ നിന്നൊരാശ്വാസമായി, തികച്ചും വ്യത്യസ്ഥമായ രീതിയിൽ,സുതാര്യമായി അർഹതയുള്ള അക്ഷരങ്ങളെ കണ്ടെത്തി അനുമോദിക്കുവാനൊരു വേദിയൊരുക്കുകയാണു സംഘമിത്ര ബുക്സ്, എറണാകുളം.
കവിത: ലഭിക്കുന്ന രചനകളിൽ നിന്ന് മികച്ച പത്തിൽക്കുറയാത്ത രചനകളെ കണ്ടെത്തി ഒരു പൊതുവേദിയിൽ പ്രഖ്യാപിക്കുന്നു. “കാവ്യസംഗമം“ എന്നു പേരു നൽകിയിരിക്കുന്ന ഈ വേദിയിൽ കവിത അവതരിപ്പിക്കുവാൻ രചയിതാക്കൾക്ക് അവസരം നൽകുന്നു. വിധികർത്താക്കൾ അവരിൽ നിന്നു അവാർഡ് ജേതാവിനെ കണ്ടെത്തി വേദിയിൽ പ്രഖ്യാപിക്കുന്നു. മറ്റുള്ളവർക്ക് പ്രോത്സാഹനസമ്മാനങ്ങളുമുണ്ടാവും.പക്ഷെ കവിത ചൊല്ലലിലെ മികവാവില്ല വിധിനിർണ്ണയത്തിന്റെ ആധാരമെന്നും വ്യക്തമാക്കട്ടെ.
കഥ: ഇതേ രീതിയിൽത്തന്നെ തെരഞ്ഞെടുത്തു പ്രഖ്യാപിക്കുന്ന പത്തുകഥകളുടെ കഥാകൃത്തുക്കളുമായി വിധി കർത്താക്കൾ മുഖാമുഖം നടത്തുകയും അവരിൽനിന്ന് അവാർഡ് ജേതാവിനെ കണ്ടെത്തുകയും ചെയ്യുന്നു. സമ്മാനഘടന മുകളിൽ പറഞ്ഞതു തന്നെ.
നായരമ്പലത്തു വച്ച് സെപ്റ്റമ്പർ മാസത്തിൽ ഓണത്തോടനുബന്ധിച്ചാവും ഈ സാഹിത്യ സംഗമം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോഗ്രാം നോട്ടീസ് അയക്കുന്നതാണു്.മത്സരത്തിന്റെയും വിജയിയാകുന്നതിന്റെയും ലഹരിക്കുപരി സദൃശമനസ്സുകളുടെ ഒത്തുചേരലാക്കി മാറ്റണമിത്. ഉത്തമ അനുവാചകരുടെയും എഴുത്തുകാരുടെയും ഒരു കൂട്ടായ്മക്ക് ഇതിലൂടെ വഴിയൊരുക്കുവാനും സംഘമിത്ര ശ്രമിക്കുന്നു.അതുകൊണ്ട് മത്സരത്തിൽ പങ്കെടുക്കാത്തവരും ഈ സാഹിത്യസംഗമത്തിൽ ഉണ്ടാവണമെന്നു സംഘമിത്ര ആഗ്രഹിക്കുന്നു. അതിനവരെ ക്ഷണിക്കുകയും ചെയ്യുന്നു.

7 comments:

ajith said...

നല്ല രീതിയാണന്ന് വ്യക്തം
വിജയാശംസകള്‍

Cv Thankappan said...

മാതൃകാപരമായൊരു സംരംഭം.
എല്ലാവിധ ആശംസകളും നേരുന്നു

Sathees Makkoth said...

ആശംസകൾ!
നേരിട്ട് വന്നുപറ്റാൻ കഴിയാതെവരുന്നവർക്ക് മൽസരിക്കാൻ പറ്റില്ലന്ന് സാരം....

ഷാജി നായരമ്പലം said...

ഇല്ല സതീഷ്. വന്നില്ലെങ്കിലും കവിത പരിഗണിക്കപ്പെടും . ചൊല്ലലിനു വളരെ ചെറിയൊരു മാർക്കേ കൊടുക്കുന്നുള്ളു. എഴുത്തു തന്നെ വിലമതിക്കപ്പെടുന്നത്

Unknown said...

ആശംസകൾ !
സാഹിത്യസംഗമത്തിൽ പങ്കെടുക്കാൻ ശ്രമിക്കും.

Unknown said...
This comment has been removed by the author.
അന്നൂസ് said...

ആശംസകള്‍..!!