Monday, June 9, 2014

വായിച്ചാല്‍ മതി!!

വായിച്ചാല്‍ മതി


     പണ്ടു പണ്ട് വളരെപ്പണ്ട് കേരളത്തിലെ രണ്ടു പ്രമുഖ സാഹിത്യകാരന്മാര്‍, ( ഒന്നു മഹാകവി, രണ്ടു നിരൂപകന്‍) അതിലൊരു സാഹിത്യകാരനെഴുതിയ പുസ്തകം എറണാകുളത്തെ ഒരു പ്രസ്സുമുതലാളിക്കു വിലക്കു നല്‍കുന്നതിനു ചെന്നു. താന്‍ പുസ്തകം വായിക്കാറില്ല എന്നായിരുന്നു മുതലാളിയുടെ പ്രതികരണം. ചെവിക്കല്പം കേള്‍ക്കുറവുള്ള കവിയെ ( അദ്ദേഹത്തിന്റെ പുസ്തകമായിരുന്നു വില്‍ക്കാന്‍ ചെന്നത്) കൂടെയുള്ള സാഹിത്യകാരന്‍ ഈ പ്രതികരണം എഴുതിക്കാണിച്ചറിയിച്ചു. മഹാകവിയുടെ ഉടനെയുള്ള പ്രതികരണമിതായിരുന്നു:

"വായിക്കണ്ട, വാങ്ങിച്ചാല്‍ മതി!!!"

അന്നു പതിനെട്ട് രൂപ വിലയുള്ള പുസ്തകം പ്രസ്സുമുതലാളി ഉടനെ വാങ്ങുക തന്നെ ചെയ്തു..... വള്ളത്തോളായിരുന്നു ആ മഹാകവി. 


കാലം ഒരുപാടുമാറി, കവിതയും. ഒരു പാടു കവിതാപുസ്തകങ്ങള്‍ ദിനം തോറുമിറങ്ങുന്നു 'വാങ്ങിച്ചാല്‍ മതി, വയിക്കേണ്ട' എന്നു പറഞ്ഞുകൊണ്ട്...!!!
പക്ഷെ വായിക്കാന്‍ വേണ്ടി അപേക്ഷിച്ചുകൊണ്ട് "ഗുരുദേവഗീത" എന്ന കാവ്യസമാഹാരത്തിന്റെ രണ്ടാം പതിപ്പ് ഈയുള്ളവന്‍ ഈ മാസം ഇറക്കിയിരിക്കുന്നു. ആദ്യ പതിപ്പായി 2000 കോപ്പി അച്ചടിച്ച ഈ പുസ്തകത്തിനു ഒരു വര്‍ഷത്തിനുള്ളിലാണു രണ്ടാം പതിപ്പ്. വിലാസം അറിയിക്കുന്ന സ്കൂള്‍/ കോളേജ് ലൈബ്രറികള്‍ക്ക് 110 രൂപ വിലയുള്ള ഈ പുസ്തകം സൗജന്യമായി അയച്ചുകൊടുക്കാം. . മറ്റുള്ളവര്‍ക്ക് 100 രൂപ വിപി പി ചുമത്തി ഇന്‍ഡ്യയിലെവിടെയും അയച്ചുകൊടുക്കാം. email: shajitknblm@gmail.com

4 comments:

Sabu Hariharan said...

മറ്റൊരേർപ്പാട് കൂടിയുണ്ട് - വാങ്ങിച്ചു വായിച്ചാൽ മതി! :)
ആശംസകൾ. അഭിനന്ദനങ്ങളും.

സൗഗന്ധികം said...
This comment has been removed by the author.
സൗഗന്ധികം said...

മുൻപൊരു കലാകൗമുദിയിൽ പുതിയ രചനകളുടെ കൂട്ടത്തിൽ കണ്ടിരുന്നു. എല്ലാ ഭാവുകങ്ങളും. വാങ്ങിയോ, വായനശാല വഴി സംഘടിപ്പിച്ചോ വായിക്കും.

ശുഭാശംസകൾ.....

ajith said...

കഴിഞ്ഞ അവധിക്കാലത്ത് കാണണം എന്നുണ്ടായിരുന്നെങ്കിലും പലവിധതിരക്കുകള്‍ കാരണം സാധിച്ചില്ല. അടുത്ത അവധിക്കാലത്ത് കാണാം എന്ന് കരുതുന്നു. അതിനുമുമ്പ് പുസ്തകം വാങ്ങാന്‍ കഴിയുമെങ്കില്‍ അതിന് ശ്രമിക്കുന്നതായിരിയ്ക്കും.


സര്‍വമംഗളങ്ങളും നേരുന്നു.